Latest NewsNationalNewsUncategorized

കൊറോണ വ്യാപനം; ഉത്തർപ്രേദശിൽ ഏപ്രിൽ 30 മുതൽ ലോക്​ഡൗൺ

ലഖ്​നോ: കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നാളെ (വെള്ളിയാഴ്ച) മുതൽ ലോക്​ഡൗൺ. വെള്ളിയാഴ്ച വൈകിട്ട്​ മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗൺ.​ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.പിയിൽ ബുധനാഴ്ച 266 പേർക്ക്​ കൊറോണ​ മൂലം ജീവൻ നഷ്​ടമായിരുന്നു. 29,824 കൊറോണ​ കേസുകളാണ്​ ബുധനാഴ്ച റിപ്പോർട്ട്​ ചെയ്​തത്​. രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ്​ ലോക്​ഡൗൺ ഏർപ്പെടു​ത്താനുള്ള തീരുമാനം സർക്കാർ എടുത്തതെന്നാണ് റിപ്പോർട്ട്.

നേരത്തെ, യു.പിയിൽ സർക്കാർ വാരാന്ത്യ ലോക്​ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടി. ഇതിന് പുറമേ എല്ലാ സ്‌കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. രാത്രി കർഫ്യൂവിന്​ പുറമെയായിരുന്നു വാരാന്ത്യ ലോക്​ഡൗൺ​.

ലക്നൗ, അലഹബാദ്, വാരാണസി, പ്രയാഗ്രാജ്, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെ ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം അവശ്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാൻ പാടുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button