CovidDeathEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
രാജ്യത്ത് കോവിഡ് ബാധിതർ 54 ലക്ഷം കവിഞ്ഞു, 24 മണിക്കൂറിൽ 1130 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 86,961 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 1130 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 87,882 ആയി.
54.87 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 10.03 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 43.96 ലക്ഷം പേർ കോവിഡിൽ നിന്ന് മുക്തരായി. ഞായറാഴ്ച വരെ രാജ്യത്ത് 6.43 കോടി സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചത്. 7.31 ലക്ഷം സാമ്പിളുകൾ ഞായറാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐ.സി.എം.ആർ അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.