Kerala NewsLatest News
അടിമാലിയില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

അടിമാലി: അടിമാലി കുമളി ദേശീയപാത ആയിരമേക്കറില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി കണ്ടത്തില്‍ അനു ബാബുവിന്റെ ഭാര്യ ചാന്ദ്‌നി (28) ആണ് മരിച്ചത്. അനുബാബു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പിഎസ്‌സി പരീക്ഷ എഴുതി കട്ടപ്പനയില്‍ നിന്നും മടങ്ങുമ്ബോഴാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ചാന്ദ്‌നി സംഭവസ്ഥലത്തു തന്നെ മരിച്ചു.