മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ പോലീസ് വലയില്‍
കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രതികളെ പോലീസ് പിടികൂടി. മുഹമ്മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
2018 സെപ്റ്റംബറില്‍ കണ്ണൂരിലെ മാതൃഭൂമി യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. മോഷണത്തില്‍ 60 പവന് സ്വര്‍ണവും പണവും ലാപ്ടോപ്പും ഇവര്‍ കവര്‍ന്നിരുന്നു.
കൂടാതെ വിനോദ് ചന്ദ്രനെയും ഭാര്യയേയും ഇവര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയും കവര്‍ച്ച നടത്തിയ പ്രതികളില്‍ മൂന്ന് പേരെ അറസ്റ് ചെയ്യുകയുമായിരുന്നു.
പിന്നീട് ബംഗ്ലാദേശ് സ്വദേശികളായ ഹിലാല്‍, ഷാഹിന്‍ എന്നിവര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചെന്നൈയില്‍ പോലീസിന്റെ വലയില്‍ വീഴുകയായിരുന്നു