കോവിഡ് വാക്‌സിന് ദൗര്‍ലഭ്യം; മരിച്ച ആളുകള്‍ വരെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാന്‍ നാം നിര്‍ബദ്ധരാകുന്നു. എന്നാല്‍ വാക്സിനുകളുടെ കുറവും രാജ്യത്തുട നീളം ഉയര്‍ന്നു വരികയാണ്. എന്നാല്‍ മരിച്ച ആളുകള്‍ക് കോവിഡ് വാക്സിനേഷന്‍ നടന്നതായുള്ള രേഖകള്‍ പുറത്ത് വരുന്നു. 60 വര്‍ഷം മുന്‍പ് മരിച്ച തന്റെ മുത്തച്ഛന് കോവിഡ് -19 വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചതായി കശ്മീരിലെ ഒരാള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ് രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഏകോപിപ്പിക്കുന്ന ഏജന്‍സിയായ കോവിന്‍ വെബ്‌സൈറ്റിലാണ് തന്റെ മുത്തച്ഛനായ അലി മുഹമ്മദ് ഭട്ടിന്റെ പ്രൊഫൈല്‍ ശ്രീനഗറില്‍ നിന്നുള്ള 33 കാരനായ ചെറുമകന്‍ മുദാസിര്‍ സിദ്ദിഖ് കണ്ടെത്തിയത്.
വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത സിദ്ധിക്ക്,പ്രൊഫൈലിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനിടയില്‍ വളരെക്കാലം മുമ്പ് മരണമടഞ്ഞ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരിലുള്ള പ്രൊഫൈലും വാക്സിനേറ്റഡ് സ്റ്റാറ്റസും കാണുകയായിരുന്നു. മുത്തച്ഛനെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും മുത്തച്ഛന്റെ പേര് ഈ പട്ടികയില്‍ ഇടം നേടിയതെങ്ങനെ എന്നും അറിയാതെ ഇരിക്കുകയാണ് ഇയാള്‍. ഇതാദ്യമല്ല ഇന്ത്യയില്‍ മരിച്ചയാളെ
വാക്സിന്‍ ലഭിക്കുന്ന ഗുണഭോക്താവായി പ്രഖ്യാപിക്കുന്നത്.മരിച്ചവര്‍ക്ക് കുത്തിവയ്പ് നടത്തിയെന്നവകാശപ്പെടുന്ന 10 ലധികം കേസുകള്‍ ഇതുവരെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഗുജറാത്തിലെ അപ്ലെറ്റ് നിവാസിയായ ഹര്‍ദസ്ഭായ് കരിംഗിയ 2018 ല്‍ അന്തരിച്ചതാണ്. അദ്ദേഹം മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം, ഇക്കഴിഞ്ഞ മെയ് മൂന്നിന് പ്രതിരോധ കുത്തിവയ്പ് എടുത്തതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഒരു എസ്എംഎസ് ലഭിചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ നടക്കുന്നു അധികാരികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.