CovidLatest NewsNationalNewsUncategorized

‘കോവിൻ പോർട്ടലിൽ’ ആവർത്തിച്ച് തകരാർ; വാക്‌സിൻ വിതരണം അവതാളത്തിൽ

ന്യൂ ഡെൽഹി: ‘കോവിൻ പോർട്ടലിൽ’ ആവർത്തിച്ച് തകരാർ വന്നതോടെ വിവിധയിടങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയ അവതാളത്തിലായി റിപ്പോർട്ട്. കൊറോണ വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന അപ്ലിക്കേഷൻ ആണ് കോവിൻ പോർട്ടൽ.

ഓൺസൈറ്റ് രജിസ്‌ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്റ്റർ ചെയ്തവർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നു. ആൾകൂട്ടം നിയന്ത്രിക്കാൻ ഡെൽഹിയിലെ മൂൽചന്ദ് ആശുപത്രിയിൽ വാക്ക്-ഇൻ രജിസ്‌ട്രേഷൻ ഉച്ചയ്ക്ക് ഒരുമണിയോടെ നിർത്തിവെച്ചു.

കോവിൻ പോർട്ടൽ ഇടക്കിടെ തകരാറിലാവുന്നുവെന്ന് ആശുപത്രി അധികൃതർ പരാതിപ്പെടുന്നു. തിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചാണ് പലരും സ്വകാര്യ ആശുപത്രികളിലെത്തിയത്. എന്നാൽ, വരുന്നവരെയെല്ലാം ഉൾക്കൊള്ളാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും കാലതാമസം നേരിടുന്നത് ആശങ്കയ്ക്കിടയാക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സർക്കാർ അധികൃതർ സഹകരിക്കുന്നില്ലെന്ന പരാതിയും അവർ ഉന്നയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button