Kerala NewsLatest NewsUncategorized

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഷീൽഡ് നൽകാൻ തീരുമാനം: സംസ്ഥാനത്ത് വാക്സീൻ നൽകുന്നതിൽ കൂടുതൽ വിഭാഗങ്ങള്‍ക്ക് പരിഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന നൽകാൻ തീരുമാനം. വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. സംസ്ഥാനം വില കൊടുത്ത് വാങ്ങിയ വാക്സീൻ ഇവർക്ക് നൽകും.

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഷീൽഡ് നല്‍കാനും, ഒപ്പം അസ്ട്രാസെന്ക കൊവിഷീൽഡ് വാക്സിൻ എന്ന് രേഖപ്പെടുത്തുകയും വേണം. വാക്സീൻ സര്‍ട്ടിഫിക്കറ്റിൽ പാസ്പോര്‍ട്ട് നമ്പർ രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്സീൻ എടുക്കേണ്ട ഇടവേളയിലും ഇളവ് നൽകിയിട്ടുണ്ട്.

12 ആഴ്ച കഴിഞ്ഞ രണ്ടാം ഡോസ് എന്നതിൽ നിന്ന് 4 മുതൽ 6 ആഴ്ച കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് നല്‍കാനാണ് തീരുമാനം. ഇളവ് ലഭിക്കാനായി വിസ, അഡ്മിഷൻ – തൊഴിൽ രേഖകൾ ഹാജരാക്കണം. വിദേശത്ത് പോകേണ്ടവർക്ക് വാക്സീൻ സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർമാർ നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button