Latest NewsNationalNewsUncategorized

ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ഒപ്പം പരിഗണിക്കേണ്ടവരാണ് മാദ്ധ്യമ പ്രവർത്തകരും; ഒഡീഷാ മുഖ്യമന്ത്രി

ഭുവനേശ്വർ: മാദ്ധ്യമപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച്‌ ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായ്ക്. ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ഒപ്പം പരിഗണിക്കേണ്ടവരാണ് മാദ്ധ്യമ പ്രവർത്തകരെന്ന് നവീൻ പട്നായ്ക് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന അതേ പരിഗണന മാദ്ധ്യമ പ്രവർത്തകർക്കും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഡീഷയിലെ വർക്കിംഗ് ജേണലിസ്റ്റ് അസോസിയേഷൻ ഇക്കാര്യം സംബന്ധിച്ച്‌ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നൽകിയിരുന്നു. മാദ്ധ്യമ പ്രവർത്തകരും മുന്നണിപ്പോരാളികളാണ്. അവർ ചെയ്യുന്ന സേവനങ്ങളാണ് സർക്കാർ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ കാലത്ത് വിശ്രമമില്ലാത്ത പ്രവർത്തനമാണ് മാദ്ധ്യമ പ്രവർത്തകരും ചെയ്യുന്നത്. ആരോഗ്യപ്രവർത്തകർക്ക് തുല്യമായ പരിഗണന തന്നെ മാദ്ധ്യമപ്രവർത്തകർക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button