Latest NewsNationalNews

ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ വേണം; അ​മി​ത് ഷാ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച്‌ കന്യാസ്ത്രീകള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി.

ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രും ഝാ​ന്‍​സി പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ ഉ​പ​ദ്ര​വി​ച്ച​ത്. ട്രെ​യി​നി​ല്‍ നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ച്ചി​ട്ടു​പോ​ലും പോ​ലീ​സ് വിട്ടില്ല. ഉ​ന്ന​ത ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​നു ശേ​ഷം രാ​ത്രി 11 ഓടെയാണ് കന്യാസ്ത്രീകള്‍ പോലീസ് സ്റ്റേഷന്‍റെ പിടിയിറങ്ങിയത്. 

രാ​ജ്യ​ത്തി​ന്‍റെ പ്ര​തിഛാ​യ​യ്ക്കും മ​തസ​ഹി​ഷ്ണു​താ പാ​ര​മ്ബ​ര്യ​ത്തി​നും ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ബ​ജ്റം​ഗ് ദ​ളി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ഈ ​ആ​ക്ര​മ​ണ​ത്തെ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും സം​ഭ​വ​ത്തെ കേ​ന്ദ്ര ​സ​ര്‍​ക്കാ​ര്‍ അ​പ​ല​പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button