കൊല്ലത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.

കൊല്ലം / കൊല്ലത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെ ടുത്തി. മൺറോ തുരുത്ത് സ്വദേശിയായ മണിലാല്‍(50) ആണ് കൊല്ല പ്പെട്ടത്. രാഷ്ട്രീയ കൊലപാതകമാണെന്നും കൊലപാതകത്തിന് പിന്നി ൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ആരോപണം ഉന്നയിച്ചി ട്ടുണ്ട്. പട്ടംതുരുത്ത് സ്വദേശിയായ തുപ്പാശേരി അശോകന്‍, പനക്ക ത്തറ സത്യന്‍, എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തി ട്ടുണ്ട്. സംഭവസമയത്ത് എൽ.ഡി.എഫ് ബൂത്ത് ഓഫീസിലായി രിക്കു മ്പോഴാണ് മണിലാൽ കൊല്ലപ്പെടുന്നത്. സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചിട്ടുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സംഭവത്തെ സി.പി.എം രാഷ്ട്രീയ വത്കരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചിട്ടുണ്ട്. കൊലപാത കത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നാണ് പൊലീ സ് പറയുന്നത്. മണിലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ സി പി എം തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.. മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുക. ഉച്ചക്ക് ഒരു മണി മുതൽ നാല് മണിവരെയാണ് ഹർത്താൽ. ഇന്നലെ രാത്രി എട്ടരയോടെ മണ്‍റോ തുരുത്ത് കനറാ ബാങ്കിന് സമീപമാണ് കൊലപാതകം നടന്നത്.