Kerala NewsLatest News
തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം
സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും ഇന്ന് ചെറിയ തോതിലുള്ള സംഘര്‍ഷം ഉണ്ടയായി. ഇപ്പോള്‍ തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം ഉണ്ടായി. സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ നേരത്തെ സംഘര്‍ഷം ഉണ്ടായി. ശേഷം ഇപ്പോള്‍ പോലീസും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രദേശത്ത് നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം കൂടുതല്‍ പോലീസുകാര്‍ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് അവര്‍ പ്രദേശത്തെ വാര്‍ഡ് മെമ്ബറിന്റെ അടക്കം വീട്ടിലെത്തി പൊലീസ് ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തതോടെ സിപിഐഎം പ്രതിഷേധവുമായി എത്തുകയായിരിക്കുന്നു.
പ്രതിഷേധത്തിനിടെ പോലീസും സിപിഐഎം പ്രവര്‍ത്തകും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇപ്പോളും പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്. പോലീസ് സിപിഐഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.