കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ച് മോഷ്ടിച്ച കേസ്; സിപിഎം കൗണ്‍സിലര്‍ പി.പി. രാജേഷ് അറസ്റ്റില്‍

കണ്ണൂരിലെ കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ച് മോഷ്ടിച്ച കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി.പി. രാജേഷ് അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് 77കാരിയായ ജാനകിയുടെ വീട്ടില്‍ നടന്ന മോഷണം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ജാനകി അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ, ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ അകത്തേക്ക് കയറിവന്ന് കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവസമയത്ത് വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. ജാനകിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി ഇതിനകം രക്ഷപ്പെട്ടിരുന്നു. മോഷ്ടാവിന്റെ തിരിച്ചറിയല്‍ സംബന്ധിച്ച് ഉടന്‍ വ്യക്തതയൊന്നും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണത്തില്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. അതിലൂടെയാണ് നാലാം വാര്‍ഡിലെ കൗണ്‍സിലറായ പി.പി. രാജേഷിലേക്കെത്തിയത്. തുടര്‍ന്ന് പൊലീസ് രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.
രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഞെട്ടലാണ്.
Tag: CPM councilor P.P. Rajesh arrested in Koothuparamba theft case