വിജിലന്‍സ് റെയ്ഡ് വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം, വിടുന്ന മട്ടില്ല, താൻ പിടിച്ച കൊമ്പിൽ മുറുകെ പിടിച്ചിരിക്കുകയാണ് ഐസക്.

തിരുവനന്തപുരം / കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാ ദം അവസാനിപ്പിക്കണമെന്നു സിപിഎം. വിവാദവും പ്രസ്താവനയും നിലവിലെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ നിർത്താനാണ് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാ നം കൈകൊണ്ടത്. എന്നാൽ ഈ യോഗത്തിൽ പോലും മന്ത്രി തോമസ് ഐസക് തന്‍റെ അതൃപ്തി അറിയിക്കുകയായിരുന്നു. കെഎസ്എ ഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമെന്നായിരുന്നു ഐസക് പറഞ്ഞത്. താൻ പിടിച്ച കൊമ്പിൽ മുറുകെ പിടിച്ചിരി ക്കുകയാണ് ഐസക്.
കേന്ദ്ര ഏജൻസി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വച്ച് വിജിലൻസിനെ പിരിച്ചു വിടണോ എന്നു മന്ത്രി സുധാകരൻ ചോദിച്ചിരുന്നു. വിജിലൻസിന് ദുഷ്‌ലാക്കില്ല. വിജിലൻസ് റെയ്‌ഡിൽ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാൽ മതി. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ട്. തന്റെ വകുപ്പിൽ പരിശോധന നടന്നപ്പോൾ താൻ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. മന്ത്രി സുധാകരൻ പറഞ്ഞിരുന്നു.