കളമശ്ശേരിയിൽ വിമതരുടെ വോട്ട് കച്ചവടം സി പി എം ഏറെ ഭയക്കുന്നു

മുന്‍ രാജസംഭാഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവിനെ പാര്‍ട്ടി ഇടത് സ്ഥാനാര്‍ത്ഥിയായി കളമശ്ശേരിയില്‍ ഇറക്കിക്കഴിഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമെന്നതാണ് എല്‍ഡിഎഫ് ഉയര്‍ത്തി പിടിക്കുന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ലെങ്കില്‍ കൂടിയും പാലാരിവട്ടം പാലത്തെ സജീവ ചര്‍ച്ചയാക്കിയാണ് രാജീവിന്റെ പ്രചരണം. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുട്ടിയുടെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെയാണ് ലീഗ് ഇറക്കിയിരിക്കുന്നത്. ഇതിനെതിരെ ലീഗിലുള്ള ശക്തമായ എതിര്‍പ്പുകള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലീഗില്‍ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ ചാക്കിലാക്കാനുള്ള ഒത്തുകളിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
വോട്ട് കച്ചവടം, സിപിഎം-ബിജെപി ഒത്തുകളി, ഒത്തുതീര്‍പ്പ് തുടങ്ങിയ വിവാദങ്ങള്‍ കളമശ്ശേരിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്യുകയാണ്. എതിര്‍പാര്‍ട്ടികളിലെ വിമത ശബ്ദങ്ങള്‍ വോട്ടാകുമെന്ന് രാജീവ് ഉറപ്പിച്ച് പറയുമ്പോള്‍ സിപിമ്മിനകത്തുള്ള വിമതര്‍ പാര്‍ട്ടിയെ വീഴ്ത്തുമോ എന്നതും ശ്രദ്ധേയമാണ്.
2011 ല്‍ നിലവില്‍ വന്ന് മുതല്‍ മണ്ഡലം ലീഗാണ് പ്രതിനിധീകരിക്കുന്നത്. ഇത്തവണ യുഡിഎഫില്‍ നിന്നും തിരിച്ച് പിടിക്കാമെന്ന വിശ്വാസത്തിലാണ് രാജീവ്. കളമശ്ശേരി ഉള്‍പ്പെടുന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ 2019 ല്‍ ലെ തെരഞ്ഞുടുപ്പില്‍ ഹൈബി ഈടനെതിരെ മത്സരിച്ച് 1,69,153 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. വലത് ചായ് വുള്ള മണ്ഡലമായാണ് കളമശ്ശേരിയെന്നതിനാല്‍ ജനസമ്മതനായ നേതാവിനെ ആണ് നാടിനാവശ്യമെന്നാണ് വിമത സ്വരങ്ങള്‍. കെ ചന്ദ്രന്‍ പിള്ളയ്ക്കുള്ള ജനസമ്മതി പി രാജീവിനില്ലെന്ന പൊതു സംസാരമാണ് വോട്ടു കുറയാന്‍ കാരണമായേക്കാവുന്നതായി ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അണികള്‍ സംതൃപ്തരാണെന്നും വ്യക്തമാക്കുന്ന രാജീവ് വിവാദങ്ങളില്‍ മറ്റ് പ്രതികരണങ്ങള്‍ക്ക് തുനിഞ്ഞിട്ടില്ല.
36.55 ശതമാനം വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഎം യുസഫിന് കിട്ടിയത്. സ്വന്തം വിമതര്‍ ചതിച്ചില്ലെങ്കില്‍ മറ്റ് പാര്‍ട്ടിയിലെ വിമതര്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കാലുവാരിയാല്‍ ഈ ഭൂരിപക്ഷത്തെ മറികടക്കാതെന്നു തന്നെയാണ് ഗഫൂറിനെതിരായ വോട്ടുകള്‍ ലക്ഷ്യമിട്ടുകൊണ്ട് രാജീവിന്റെ വോട്ട് രാഷ്ട്രീയം വ്യക്തമാക്കുന്നത്. എന്നാൽ ലീഗിനുള്ളിലെ വിമത ശബ്ദം കെട്ടാടങ്ങിയതും പ്രചാരണത്തിൽ യുഡിഫ് ഒറ്റ കെട്ടായി മുന്നേറുന്നതും ഒപ്പം സിപിഎം ലെ വിമത സ്വരം അവസാനിചിട്ടില്ലാത്തതും പി രാജീവിനും LDF നും തലവേദന ആകുന്നു. പരാജയപ്പെട്ടാലും ഭൂരിപക്ഷം നന്നേ കുറക്കുവാൻ സാധിക്കുക എന്നതാണ് ഇടതു ക്യാമ്പിന്റെ, ഇപ്പോൾ മുഖ്യ ലക്ഷ്യം