പാലത്തായി കേസ്: മാതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പദ്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്‌സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു അമ്മ ഹരജിയില്‍ പറഞ്ഞിരുന്നത്. വിവാദമായ വാളയാർ സംഭവത്തിന് ശേഷം ലോക്കൽ പോലീസ് പോക്‌സോ രജിസ്റ്റർ ചെയ്ത കേസിൽ
പോലീസിന്റെ അന്വേഷണവും, റിപ്പോർട്ടും കേസിനെ തലകീഴ് മറിച്ച രണ്ടാമത്തെ സംഭവമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതിയാവട്ടെ നിയമത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് നീതിയുക്തമായ ഉത്തരവിറക്കിയെങ്കിലും, ക്രൈം ബ്രാഞ്ച് ഇരക്കെതിരായി നൽകിയ
റിപ്പോർട്ടു പരിഗണിക്കപ്പെടേണ്ട സാഹചര്യം വന്നതോടെയാണ് വിവാദമായ പാളത്തൈ കേസിൽ ഇരയുടെ മാതാവിന്റെ ഹർജി ഹൈക്കോടതി തള്ളാനുള്ള സാഹചര്യം ഉണ്ടാകുന്നത്.
ആദ്യം കേസ് അന്വേഷണം നടത്തിയ ലോക്കൽ പോലീസിനെ സഹായിക്കുമാറ് , തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് എടുത്ത നിലപാടും, അന്വേഷണ തലവനായ ഐ ജി, ഇരക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ പരസ്യ പ്രസ്താവനയും ഒക്കെ പോക്‌സോയുടെ നിയമ സാധ്യതകളെയും, അതിര് വരമ്പുകളെയും മറികടക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഇരയുടെ അമ്മ നൽകിയ പരാതി മുഖ്യമന്ത്രി പരിഗണിക്കാതിരുന്നതും, കേസ് തലകീഴ് മാറിയാൻ കരണമാവുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിക്കുന്നത്. ഹരജി സംബന്ധിച്ചു ക്രൈം ബ്രാഞ്ച് എടുത്ത നിലപാടും വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയ്ക്ക് ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നെയിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു ഇതിനടിസ്ഥാനമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്.
പാലത്തായിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ബാലികയെ ഇതേ സ്‌കൂളിലെ അധ്യാപകനായ പദ്മരാജന്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയാണ് കേസിനു ആധാരമായിരുന്നത്.
90 ദിവസമായാല്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നിരിക്കെ വൈകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനായി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ ഭാഗിക കുറ്റപത്രം മാത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നതാണ് കേസിലെ മുഖ്യപ്രതിക്ക് കോടതിയിൽ നിയമത്തിന്റെ പഴുതുകൾ ഗുണകരമാകാൻ വഴിയൊരുക്കിയത്.
ഡി.വൈ.എസ്.പി മധുസൂധനന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നതാണ്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് അപ്പോൾ പറഞ്ഞിരുന്നതാണ്.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. അതേസമയം ഹരജിയില്‍ ക്രൈം ബ്രാഞ്ചിന്റെ നിലപാടും ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും കുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതാണ് കേസിനെ ആകെ മാറ്റിമറിച്ചിരിക്കുന്നത്.