ജാതി മാറി കല്യാണം കഴിച്ചു; ഗര്‍ഭിണിയായ മകളെ കഴുത്തറത്ത് പിതാവ്
ദില്ലി: ജാതി മാറി വിവാഹം കഴിച്ചതിന്റെ ദേഷ്യത്തില്‍ ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. ഗര്‍ഭിണിയായ 20 കാരിയായ ഖുശ്ബു കുമാരിയാണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായ കൊലപാകമാണെന്നാണ്് പൊലീസ് പറയുന്നത്.
ഭാര്യയെയും ഗര്‍ഭിണിയായ മകളെയും പിതാവ് റാം പ്രസാദ് ഒരു സ്ഥലം കാണിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്ന് അകലെയൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഒഴിഞ്ഞ സ്ഥലത്തുവച്ച് മകളുടെ കഴുത്തറുക്കുകയുമായിരുന്നു. ഓട്ടോറിക്ഷയിലാണ് ഇയാള്‍ മകളെയും ഭാര്യയെയും ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്.
സ്ഥലത്തുവച്ച് ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകളെ നിരവധി തവണ കുത്തി. രക്തത്തില്‍ കുളിച്ച മകളെ രക്ഷിക്കാന്‍ വേണ്ടി മാതാവ് അലറി കരഞ്ഞതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ഒഴിഞ്ഞ സ്ഥലത്തുനിന്ന് പിന്നീടാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ കണ്ട് അമ്മ ബോഹരഹിതയായി. സമീപവാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഒപ്പം ബോധരഹിതയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തത്. ഇതെ തുടര്‍ന്ന് ഭര്‍ത്താവ് അസന്തുഷ്ടനായിരുന്നുവെന്ന് സ്ത്രീ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.