ചോദ്യം ചെയ്യലിനു ഹാജരാകാൻ മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിന്റെ നോട്ടിസ്.

തിരുവനന്തപുരം / വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധ പ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടിസ് നൽകി. 27ന് ഹാജരാകാനാണ് രവീന്ദ്രനോട് നിർദേശിച്ചി ട്ടുള്ളത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ രവീന്ദ്രന് ഇ ഡി നോട്ടിസ് നൽകിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ ഹാജരായിരുന്നില്ല. കോവിഡ് നെഗറ്റീവായി നിരീക്ഷണ കാലയളവ് കഴിഞ്ഞതിനാലാണ് വീണ്ടും ഇപ്പോൾ നോട്ടിസ് നൽകിയത്. കസ്റ്റംസും സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്ന. സ്വപ്നയുമായി ഫോണിൽ സംസാരി ച്ചതിന്റെ രേഖകൾ ലഭിച്ചതോടെ ചോദ്യം ചെയ്യാൻ തീരുമാനി ക്കുകയായിരുന്നു. സി.എം.രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 ഉദ്യോഗസ്ഥരെകൂടി ചോദ്യം ചെയ്യാൻ കേന്ദ്ര അന്വേ ഷണ ഏജൻസികൾ ആലോചിക്കുന്നതായി വിവരമുണ്ട്. സ്വപ്ന സുരേഷിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘവും അറിഞ്ഞിരുന്നുവെന്നാണ് ഇഡി കോടതി യിൽ പരാജിക്കുന്നത്. മറ്റു ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സ്വപ്ന പറഞ്ഞിട്ടുള്ളതാണ്, ഈ അവസരത്തിൽ അത് വെളിപ്പെടുത്താ നാകില്ലെന്നുമാണ് ഇഡി പറഞ്ഞിരുന്നത്.