Kerala NewsLatest NewsPoliticsUncategorized
ധർമജൻ ബോൾഗാട്ടിയെ സിപിഎമ്മുകാർ പോളിംഗ് ബൂത്തിൽ നിന്ന് ഇറക്കിവിട്ടു

കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്ന് സിപിഎമ്മുകാർ ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജൻറുമാരെ സന്ദർശിക്കവെ സിപിഎം പ്രവർത്തകർ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം, കൂടുതൽ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചു.