Kerala NewsLatest NewsUncategorized

രേഖാമൂല ഉറപ്പുവേണം; സമരം തുടരാൻ സിപിഒ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരാൻ സിവിൽ പൊലീസ് ഉദ്യോഗാർഥികൾ. രേഖാമൂല ഉറപ്പുതരാതെ സമരം അവസാനിപ്പിക്കില്ലെന് അവർ അറിയിച്ചു. എന്നാൽ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ.ബാലനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തും നെറ്റ് വാച്ച്മാൻമാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിച്ചും പരമാവധി നിയമനമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.

മുട്ടിലിഴഞ്ഞും യാചിച്ചും 36 ദിവസം നീണ്ട സഹനസമരം അവസാനിച്ച് ഉദ്യോഗാർഥിക്ക് സന്തോഷിക്കാൻ മന്ത്രിയുടെ നേതൃത്വത്തിലെ ഒന്നര മണിക്കൂർ ചർച്ച മതിയായിരുന്നു. ലാസ്റ്റ് ഗ്രേ‍ഡുകാരുടെ റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 4ന് മുൻപ് പരമാവധി നിയമനമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അതിനായി നാല് മാർഗങ്ങളാണ് തീരുമാനിച്ചത്. ഓഗസ്റ്റ് വരെയുള്ള ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യും. സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ സൃഷ്ടിക്കും. സ്ഥാനക്കയറ്റത്തിന് നിയമതടസമുള്ളയിടത്ത് താൽകാലിക സ്ഥാനക്കയറ്റം നൽകും. നൈറ്റ് വാച്ച്മാന്റെ ജോലി സമയം എട്ട് മണിക്കൂറായി കുറച്ച് തസ്തിക സൃഷ്ടിക്കും. ഈ കാര്യങ്ങൾ നടപ്പാക്കാൻ പ്രത്യേകസമതിയെയും നിയോഗിച്ചതോടെയാണ് സമരത്തിന് അവസാനമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button