ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. ഹൂഗ്ലിയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന മമത ബാനര്‍ജി പങ്കെടുക്കുന്ന റാലിയില്‍ വെച്ചാണ് താരം അംഗത്വം സ്വീകരിക്കുക. ഇന്ന് രാവിലെ മനോജ് തിവാരി തന്നെയാണ് പാര്‍ട്ടിയില്‍ ചേരുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കായുള്ള ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചു.
“ഇന്നൊരു പുതിയ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും വേണം. ഇനി മുതല്‍ ഇതായിരിക്കും എന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ” അദ്ദേഹം കുറിച്ചു.
ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ താരമാണ് മനോജ് തിവാരി. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന് പഞ്ചാബ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് തുടങ്ങിയ ടീമുകള്‍ക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.