CrimeKerala NewsLatest NewsLaw,

ഡ്രൈഫ്രൂട്ട്സ് കടയില്‍ നിന്ന് 70 ലക്ഷം രൂപയുടെ സാധനങ്ങള്‍ അടിച്ചുമാറ്റി ഒരു വിരുതന്‍

ആലുവ: ഡ്രൈഫ്രൂട്ട്സ് ആന്‍ഡ് സ്പൈസസ് സ്ഥാപനത്തില്‍ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതി പോലീസ് പിടിയില്‍. കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായില്‍ വീട്ടില്‍ ഷാനവാസി (44 )നെയാണ് ആലുവ പൊലീസ് പിടികൂടിയത്.

ഇതേസ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇയാള്‍.സ്ഥാപന ഉടമ സ്റ്റോക്ക് ക്ലിയറന്‍സുമായി ബന്ധപ്പെട്ട് ഗോഡൗണില്‍ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധനങ്ങളുടെ കുറവ് കണ്ടതിയത്. ഇതെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പലപ്പോഴായി ഇയാള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ വാഹനത്തില്‍ കടത്തിയതായി കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് കാസര്‍കോട് നിന്ന് ഒളിവില്‍ പോയ പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ ആലുവ ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, എസ്.എച്ച്.ഒ സി.എല്‍. സുധീര്‍, എസ്.ഐ വിനോദ്, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, ഹാരിസ്. അമീര്‍, രഞ്ജിത് തുടങ്ങിയവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button