മാധ്യമപ്രവര്‍ത്തനം ശിക്ഷിക്കപ്പെടാനുള്ളതോ?
കൊല്ലം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എത്രയോ തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം രാമന്‍കുളങ്ങരയില്‍ മാധ്യമ പ്രവര്‍ത്തകന് നേരയും അജ്ഞാത സംഘത്തിന്റെ അതിക്രമം ഉണ്ടായി. റിപ്പോര്‍ട്ട് ജയമോഹന്‍ തമ്പിയ മുഖം മൂടി ധിരച്ച സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ തന്നെ മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ജയമോഹന്‍ തമ്പി പോലീസില്‍ മൊഴി നല്‍കിയിടുണ്ട്. നഗരത്തിലെ വ്യവസായിക്കെതിരെ വാര്‍ത്ത നല്‍കുമോ എന്നു ചോദിച്ച ശേഷം വടിവാള്‍ കൊണ്ടു വെട്ടുകയും ചവിട്ടി നിലത്തിടുകയുമായിരുന്നെന്നും ജയമോഹന്‍ പോലീസില്‍ പറഞ്ഞു.
ജയമോഹന്റെ വീടിന് മുന്‍പില്‍ നിന്നായിരുന്നു അജ്ഞാത സംഘത്തിന്റെ അഴിഞ്ഞാട്ടം. അതിക്രമത്തില്‍ ജയമോഹന്‍ പരിക്ക് പറ്റിയിട്ടുണ്ട്. അതേസമയം
ശക്തികുളങ്ങര കേന്ദ്രീകരിച്ച് മുമ്പ് നടന്ന ക്വട്ടേഷന്‍ ആക്രമണത്തെ പറ്റി ജയമോഹന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിന്റെ ഭാഗമായി ജയമോഹന് നേരെ ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ടെന്നും അതിന്റെ ഭാക്കിയാകാം അക്രമമെന്നും പോലീസ് പറയുന്നു. കേസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.