ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ഡി.വൈ.എസ്.പിക്കായിരിക്കും അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളിലേക്ക് പൊലീസ് ഉടന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ പൊലീസ് ഓഫീസര്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ചിരുന്നു. സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍വീസില്‍ നിന്ന് രാജിവെക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷക്കാരനായിട്ട് പോലും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ഡോ. രാഹുല്‍ മാത്യു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രന് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു എന്നാല്‍ കോവിഡ് ബാധിതന് ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിച്ചിരുന്നത്.