മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: കെ. സുരേന്ദ്രന് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസില്‍ കെ. സുരേന്ദ്രന് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുമ്ബാകെ ഹാജരാകും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നല്കിയ കേസിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. ജില്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈ.എസ്.പി എ. സതീഷ്കുമാറിെന്റ നേതൃത്വത്തില്‍ രാവിലെ 11 നാണ് ചോദ്യംചെയ്യല്‍. കെ. സുന്ദരയുടെ വെളിപ്പെടുത്തലില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയും വീടും കര്‍ണാടകയില്‍ വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
മാര്‍ച്ച് 21ന് രാവിലെ സ്വര്‍ഗ വാണിനഗറിലെ സുന്ദരയുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാക്കള്‍ സുന്ദരയെ പൈവളിഗെ ജോഡ്ക്കല്ലിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിച്ച് തടങ്കലില്‍ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ആയതിനാല്‍ പത്രിക പിന്‍വലിക്കാനായില്ല. സുന്ദരയെ വീട്ടിലെത്തിച്ച ബി.ജെ.പി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്കി.
മാര്‍ച്ച് 22ന് കാസര്‍കോട് താളിപ്പടുപ്പില്‍ കെ. സുരേന്ദ്രന് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പത്രിക പിന്‍വലിപ്പിക്കാനുള്ള അപേക്ഷയില്‍ ഒപ്പുവെപ്പിച്ചത്.