സ്ത്രീകള്‍ ഉള്‍പ്പെട്ട ലഹരി മാഫിയ വലയില്‍
കൊച്ചി: ലഹരി മാഫിയ വീണ്ടും പിടിയില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരടങ്ങിയ ലഹരി മാഫിയയാണ് പോലീസ് വലയില്‍ വീണത്. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയാ സംഘം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായ സംഘത്തില്‍ നിന്നും കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ വലയിലായത്.
ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയില്‍ അതിര്‍ത്തി കടന്നെത്തിയ സംഘത്തിന്റെ കാക്കനാട് ഫ്‌ളാറ്റ് പരിശോധിച്ചപ്പോള്‍ 90 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമെ മുന്തിയ ഇനം ലഹരിമരുന്നുകളായ എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലയാണ് പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങള്‍ക്കുള്ളതെന്നാണ് കസ്റ്റംസ് പറയുന്നത്. വിദേശ ഇനം നായ്ക്കളെ കൊണ്ടു വരുന്നെന്ന വ്യാജേനയാണ് സംഘം ലഹരി മരുന്നുകള്‍ അതിര്‍ത്തി വഴി കടത്താറുള്ളതെന്ന് സംഘത്തെ ചോദ്യം ചെയ്തതിലൂടെ വ്യക്തമായി. അന്വേഷണം പുരോഗമിക്കുകയാണ്.