Kerala NewsLatest NewsNews
പിണറായിക്ക് പാരയാകാന്‍ ക്രൈം നന്ദകുമാര്‍ ,ലാവ്‌ലിന്‍ കേസിലെ തെളിവുകള്‍ ഇന്ന് ഹാജരാക്കുമെന്ന്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിന്‍ കേസിലെ തെളിവുകള്‍ ഇന്ന് ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍. എന്‍ഫോഴ്‌സ്‌മെന്റിനെ ടി.പി. നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നന്ദകുമാര്‍ തെളിവുകളുമായി ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നന്ദകുമാര്‍ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സിന് നല്‍കിയ പരാതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാന്‍ തീരുമാനിച്ചത്. 2006 ല്‍ ആണ് നന്ദകുമാര്‍ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സിന് പരത്തി നല്‍കിയത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാന്‍ തീരുമാനിച്ചത്.