CovidCrimeKerala NewsLatest NewsLaw,Local NewsNews
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതികള്‍ പോലീസ് വലയില്‍.
തിരുവനന്തപുരം: വനിതാ ഡോക്ടറെ അക്രമിക്കാന്‍ ശ്രമം. ആറ്റിങ്ങലാണ് സംഭവം. ഗോകുലം മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൈയ്യില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും ഇവര്‍ മോശമായി പെരുമാറുകയായിരുന്നു.
അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് ഇവര്‍ക്കെതിരെ ഡ്യൂട്ടി ഡോക്ടര്‍ പോലീസിനോട് അഭിപ്രായപ്പെട്ടത്. അക്രമം നടത്തിയ ഇരുവരും അശുപത്രിക്ക് സമീപം ബേക്കറി നടത്തുന്നവരാണ്.
ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്കു നേരെ നിരവധി അക്രമസംഭവങ്ങളാണ് ഉയര്‍ന്നു വരുന്നത്.