വിഷാദരോഗം അകറ്റാന്‍ പൂജ; യുവതിക്ക് നഷ്ടം കോടികള്‍
ബെംഗളൂരു: വിഷാദ രോഗം അകറ്റാന്‍ പൂജകള്‍ക്ക് കഴിയുമെന്ന തെറ്റിദ്ധാരണയില്‍ യുവതിക്ക് നഷ്ടമായത് 2 കോടി രൂപ. മോശ സമയത്താണ് വിഷാദ രോഗം സംഭവിക്കുന്നതെന്നും അതിന് പരിഹാരമുണ്ടെന്നും പറഞ്ഞ് ആത്മീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റ് പറ്റിച്ചെന്ന പരാതിയുമായി ബെംഗളൂരു സ്വദേശിനി രംഗത്ത്.
ആത്മീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റിലൂടെ മൂന്നു സഹോദരങ്ങളാണ് പണം തട്ടിയെടുത്തതെന്നാണ് യുവതി പറയുന്നത്. തനിക് വിഷാദരോഗം പിടിപ്പെട്ടിരുന്നു തുടര്‍ന്ന് ഈ വെബ്‌സൈറ്റിലൂടെ ഒരു യുവതിയെ പരിചയപ്പെട്ടു. പിന്നീട് ഇവരുടെ പരിചയത്തിലൂടെ മറ്റ് മൂന്നു പേരും തന്നോട് സൗഹൃദം നടിച്ചു.
മോശ സമയത്തിലാണ് വിഷാദ രോഗം പിടിപെടുകയെന്നും അതിനാല്‍ പൂജ നടത്താം എന്നും പറഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു എന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി. 2016 ജനുവരി മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള 57 മാസക്കാലയളവില്‍ പലതവണയായി 1.8 കോടി രൂപയാണ് അക്കൗണ്ടിലൂടെ യുവതി തട്ടിപ്പ് സംഘത്തിന് കൈമാറിയത്.
എന്നാല്‍ അസുഖത്തില്‍ മാറാത്തതിനെ തുടര്‍ന്ന് യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. അതേസമയം പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.