keralaKerala NewsNationalPoliticsUncategorized

CPI സംഘടനാ റിപ്പോർട്ടില്‍ വിമര്‍ശനം;നേതാക്കൾ പാർട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു..

ന്യൂഡൽഹി: രൂക്ഷ വിമർശനങ്ങളാണ് സിപിഐ പാർട്ടി കോൺഗ്രസിന്റെ സംഘടന റിപ്പോർട്ടിൽ പറയുന്നത് .ഉയർന്ന പ്രധാന വിമർശനം പാർട്ടിയിൽ മുരടിപ്പാണെന്നും ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണ് എന്നുമാണ് . ഇത് പാർട്ടിയുടെ ഊർജം കെടുത്തുകയാണെന്നും യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറുന്നില്ല. ചിലർ പാർട്ടിയെ ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണ്. മത്സരിക്കാൻ സീറ്റ് കിട്ടാത്തവർ പാർട്ടിവിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബഹുജന പ്രവർത്തന പരിചയമില്ലാത്ത ആളുകൾ മത്സരിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയങ്ങൾ പാർട്ടിയുടെ സ്വാധീനം കുറയുന്നതിന് തെളിവാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പാർട്ടിക്ക് കഴിയുന്നില്ല. പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം വർദ്ധിക്കുകയാണെന്നും വിമർശനമുണ്ട്.

tag: Criticism in the CPI organizational report; leaders are using the party to make money.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button