തെരുവുനായ പ്രശ്നത്തിൽ നിർണായക നീക്കം: രോഗബാധിതനായ്ക്കൾക്ക് ദയാവധത്തിന് അനുമതി
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ആരോഗ്യപരമായി ഗുരുതരാവസ്ഥയിലായ രോഗബാധിതനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാൻ സർക്കാർ അനുമതി നൽകി. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അവലോകനയോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ ചട്ടങ്ങൾ പാലിച്ചാണ് നടപടി. വെറ്ററിനറി വിദഗ്ധരുടെ സാക്ഷ്യപത്രം ലഭിക്കുന്ന നായ്ക്കളെയാണ് ദയാവധത്തിന് വിധേയമാക്കാനാവുക. ഇത്തരത്തിൽ രോഗബാധിതനായ്ക്കളെ തിരിച്ചറിയുകയും, നിർദേശിച്ച പ്രക്രിയകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കാമെന്ന അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നൽകുന്നത്.
നിർദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു.
തെരുവുനായ ആക്രമണങ്ങൾ നിയന്ത്രിക്കാൻ നിയമപരമായ രീതിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ കടമ്പയായി ഈ തീരുമാനം വിലയിരുത്തപ്പെടുന്നു.
Tag: Crucial move in stray dog problem: Euthanasia allowed for diseased dogs