CovidHealthKerala NewsLatest NewsLocal News
ആലുവ നഗരസഭയിലും തൊട്ടടുത്ത പഞ്ചായത്തുകളിലും കര്‍ഫ്യൂ.

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലുവ നഗരസഭയിലും തൊട്ടടുത്ത പഞ്ചായത്തുകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ആലുവയിലും സമീപ പഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ്, ഇത് കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. ബിധാനാഴ്ച അര്‍ധ രാത്രിമുതല്‍ കര്‍ഫ്യൂ നിലവില്‍ വരും. രോഗവ്യാപന സാധ്യത പൂര്‍ണ്ണമായും തടയാനാണ് ഈ നടപടിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആണ് അറിയിച്ചത്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണ്ണിക്കര, എടത്തല, കരുമാലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഫ്യൂ മേഖലകളില്‍ കടകള്‍ പത്ത് മണി മുതല്‍ രണ്ടുമണി വരെ മാത്രമേ അനുവദിക്കുകയുള്ളു.