അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
അഞ്ചാലുംമൂട് (കൊല്ലം) : വീട്ടിലെ അലമാരയില്‍ അവശ നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ അവശനിലയില്‍ അലമാരയില്‍ കണ്ടത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു്. പോലീസ് വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ വീട്ടമ്മയെ കണ്ടെത്തി. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണ ശേഷം മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം പരിശോധനയ്ക്കായി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരു വീട്ടിലായിരുന്നു് താമസം. രണ്ട് പെണ്‍മക്കള്‍ കൂടെയുണ്ടെങ്കിലും പരിചരണം നല്‍കാന്‍ കഴിയാത്ത നിലയിലായിരുന്നു അവര്‍.