ലൈഫ് മിഷൻ ഇടപാടിൽ കിട്ടിയ പണം കൈക്കൂലിയെന്ന് സ്വപ്ന വിജിലൻസീനും മൊഴി നൽകി.

തിരുവനന്തപുരം/ ലൈഫ് മിഷൻ ഇടപാടിൽ തനിക്ക് കിട്ടിയ പണം കൈക്കൂലിയാണെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന വിജില ൻസീനും മൊഴി നൽകി. തനിക്ക് ലഭിച്ച പണം കൈക്കൂലിയാണെന്ന് സ്വപ്ന നേരത്തെ കസ്റ്റംസിന് മൊഴി നൽകിയിരുന്നതാണ്. എല്ലാ ഇടപാടുകളും ശിവശങ്കറിൻ്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
ഓഗസ്റ്റ് രണ്ടിനാണ് തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് ഓഫീസർ ഖാലിദിന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയത്. ലഭിച്ച പണത്തിൽ പണത്തിൽ ഒരു കോടിയിലേറെ രൂപ ഖാലിദ് സ്വപ്നയ്ക്ക് നൽകുകയായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് സ്വപ്നയുടെ കൈയ്യിൽ പണം എത്തുന്നത്. സെക്രട്ടേ റിയറ്റിന് സമീപത്തുള്ള എസ്ബിഐ ശാഖയിൽ ആഗസ്റ്റ് ആറാം തീയ തി ലോക്കർ തുറന്ന് പരമാവധി പണം ലോക്കറിൽ നിക്ഷേപിച്ചു. എസ്ബിഐ ശാഖയിലെ ലോക്കർ നിറഞ്ഞതിനാൽ അന്ന് വൈകിട്ട് അഞ്ചരയോടെ ഫൈഡറൽ ബാങ്കിൽ ലോക്കർ തുറന്നു ബാക്കിയുള്ള പണമെല്ലാം ആ ലോക്കറിൽ നിക്ഷേപിക്കുകയായിരുന്നു. ശിവശങ്കറി ൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റായിരുന്ന വേണുഗോപാലാണ് ലോക്ക റുകൾ തുറക്കുന്നതിനും, പണം നിക്ഷേപിക്കുന്നതിനും സ്വപ്നയെ സഹായിക്കുന്നത്.
ശിവശങ്കറാണ് പണം കൈകാര്യം ചെയ്യാൻ തൻ്റെ ചാർട്ടേഡ് അക്കൗ ണ്ടൻ്റായ വേണുഗോപാലിൻ്റെ സേവനം സ്വപ്ന സുരേഷിന് ലഭ്യമാക്കിയത്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്ന സുരേഷ് ശിവശങ്കറെ അറിയിച്ചിരുന്നു. ഇടപാടുകൾ നടന്നത് ശിവശങ്ക റിൻ്റെ അറിവോടെയായിരുന്നുവെന്നാണ് വിജിലൻസും കണ്ടെത്തി യിരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ച അന്വേഷ ണ വിവരങ്ങളും, മൊഴികളുമാണ് സംസ്ഥാന വിജിലൻസീനും സ്ഥിരീ കരിക്കുവാൻ കഴിഞ്ഞിരുന്നത്.