സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് ചെയ്തു.

കൊച്ചി/ തിരുവനന്തപുരം യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ കസ്റ്റംസ്, എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്വർണക്കടത്തിൽ
എം ശിവശങ്കർ മുഖ്യ പങ്കു വഹിച്ചു എന്നാണു കസ്റ്റംസ് കണ്ടെത്തി യിട്ടുള്ളത്. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്താൻ തിങ്കളാഴ്ച കോടതി അനുമതി നൽകിയിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയാണ് ഉണ്ടായത്. സ്വര്ണ ക്കടത്തിൽ ശിവശങ്കർ നിർണ്ണായക പങ്കു വഹിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ഇതിനിടെ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതി നെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ചൊവ്വാഴ്ച സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കുന്നുണ്ട്. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദേശി ച്ചിരിക്കുകയാണ്.