keralaKerala NewsLatest News

നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസിന് തിരിച്ചടി; ദുൽഖറിന്റെ ഡിഫൻഡർ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

ഓപ്പറേഷൻ ‘നുംഖോർ’ൽ നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസിന് തിരിച്ചടി. ദുൽഖറിന്റെ ഡിഫൻഡർ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനം എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദുൽഖർ സൽമാന്റെ ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഈ നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വാഹനം വിട്ടുനൽകാനുള്ള അപേക്ഷ കസ്റ്റംസ് തള്ളുകയാണെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക, ഏകദേശം പതിനേഴുലക്ഷം രൂപ, ബാങ്ക് ഗ്യാരന്റിയായി നൽകാമെന്ന് ദുൽഖർ കോടതിയെ അറിയിച്ചിരുന്നു. ഇതും പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്.

ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. വിദേശത്ത് നിന്ന് വാഹനം അനധികൃതമായി കടത്തിയതാണെന്നത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നും, ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, വിശദീകരണം ആവശ്യപ്പെട്ട് ദുൽഖറിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ, അന്വേഷണത്തിന് വാഹനത്തെ കസ്റ്റഡിയിൽ വെച്ചിരിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഹൈക്കോടതി ഉയർത്തി. രേഖകൾ പരിശോധിച്ചാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇരു പക്ഷങ്ങളുടെയും വാദങ്ങൾ കേട്ടശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Tag: Customs gets a setback in the case related to the seizure of actor Dulquer Salmaan’s vehicle

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button