സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഒടുവില്‍ മന്ത്രിസഭയിലേക്കുമോ,മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും.

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഒടുവില്‍ മന്ത്രിസഭയിലേയ്ക്കും നീളുകയാണ്. ആദ്യഘട്ടത്തില്‍ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ മന്ത്രിമാരടക്കമുള്ളവര്‍ പങ്കാളികളാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം മന്ത്രിസഭയിലേയ്ക്കും നീട്ടാന്‍ കേന്ദ്ര ഏജന്‍സികള്‍ ഒരുങ്ങുന്നത്. ഇതിന് കേന്ദ്രതലത്തില്‍നിന്ന് അനുമതി ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. ഊഹാപോഹങ്ങളും സംശയങ്ങളും മാറ്റിവെച്ചു ക്ഷമയോടെയുള്ള വിശകലനങ്ങള്‍ക്കുശേഷമാണ് വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ മന്ത്രിമാരിലേക്കും കേന്ദ്ര ഏജന്‍സികള്‍ നീങ്ങുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ നിരവധി നടപടികള്‍ സംശയനിഴലിലായിരുന്നു. ഒപ്പം മന്ത്രിക്കസേരയിലിരുന്നു താൻ ചെയ്ത പല കാര്യങ്ങളിലും ന്യായീകരങ്ങൾ നിരത്തി താൻ ശുദ്ധനാണെന്നു വരുത്തി തീർക്കാൻ ജലീൻ ശ്രമിക്കാറുണ്ട്. സ്വപ്‌നയുമായുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും സന്ദേശങ്ങളും യുഎഇ കോണ്‍സുല്‍ ജനറലുമായുള്ള ഡിജിറ്റല്‍ സന്ദേശങ്ങളും പുറത്തുവന്നതോടെ അവയെല്ലാം നിയമപരമെന്നു വരുത്തി തീർക്കാൻ സോഷ്യൽ മീഡിയ വഴിയും, പത്രസമ്മേളനങ്ങൾ വഴിയും ജലീല്‍ കനത്ത പ്രതിരോധം തീര്‍ക്കുകയായിരുന്നു. നേരത്തെ മാർക്ക് വിവാദത്തിലും ഇതേ അടവ് അടവ് തന്നെയാണ് ജലീൽ പയറ്റിയിരുന്നത്. ഇപ്പോളിതാ ഡിജിറ്റല്‍ സന്ദേശങ്ങള്‍ തന്നെ ജലീലിനെ കുരുക്കിലാക്കിയിരിക്കുന്നു.
സ്വപ്‌ന സുരേഷുമായി മന്ത്രി ജലീലിന്റെ ഫോണ്‍ വിളികളുടെ വിവരങ്ങളാണ് ആദ്യം പുറത്തു വരുന്നത്. യുഎഇ അധികൃതര്‍ സംഭാവന ചെയ്യുന്ന റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വിശദീകരണത്തിലെ പൊരുത്തക്കേടും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ നിയമലംഘനം വ്യക്തമായതും ജലീലിനു വിനയാവുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ അയച്ച സന്ദേശത്തില്‍ നിന്നു തന്നെ ജലീലിനു സ്വപ്‌നയുമായി മുന്‍പരിചയമുണ്ടെന്ന വസ്തുതയും വെളിച്ചത്തതായി. തുടർന്നാണ് യുഎഇ കോണ്‍സുലേറ്റുമായി ജലീലിന്റെ വകുപ്പിനു കീഴിലെ സി-ആപ്റ്റിന്റെ ബന്ധം ഗുരുതരമായ ആരോപണങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു. യുഎഇയില്‍നിന്നും സി-ആപ്റ്റിലെത്തിയ പെട്ടികളില്‍ എന്തായിരുന്നുവെന്നതാണ് ആദ്യം ഉയര്‍ന്ന ചോദ്യം. വിതരണത്തിനെത്തിയ ഖുറാനായിരുന്നെന്നാണ് ജലീല്‍ നൽകിയ വിശദീകരണം. ഖുർനെന്താ കൊണ്ടുവരാൻ പാടില്ലേ എന്നും, വിതരണം ചെയ്യാൻ പാടില്ലെയെന്നും, സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയിലിരുന്നു മന്ത്രി ജലീൽ തന്നെ ചോദിക്കുകയായിരുന്നു. എന്നാല്‍ പെട്ടികള്‍ തുറക്കരുതെന്ന ആജ്ഞയും പിന്നീട് അവയില്‍ ചിലത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നാടായ മൂവാറ്റുപുഴയിലേക്കും കൊണ്ടോട്ടിയിലേയ്ക്കുമൊക്കെ കൊണ്ടുപോയതും ജലീലിനെതിരേ ശക്തമായ ആക്ഷേപത്തിന് വഴിയൊരുങ്ങുകയായിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളുമായി ജലീലിന് അവിശുദ്ധ ബന്ധമുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. കസ്റ്റംസിനു പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കര്‍ക്കും പുറമേയാണ് ജലീലിലിനും സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉണ്ടാവുന്നത്. മന്ത്രിസഭയിലെ മറ്റൊരു പ്രമുഖന്റെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. അധികാര കേന്ദ്രങ്ങളിലെ പ്രമുഖര്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്ന കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന്റെ ഉള്ളടക്കം സംസ്ഥാന സർക്കാരിനെ കുരുക്കിലേക്കാണ് കൊണ്ടുപോകുന്നത്.