Kerala NewsLatest NewsNews

ഐഫോണ്‍ കേസില്‍ വിനോദിനി ബാലകൃഷ്​ണന്​ വീണ്ടും കസ്റ്റംസ്​​ നോട്ടീസ്​

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച്‌ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നോട്ടീസ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചു എന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചെങ്കിലും കിട്ടിയില്ലെന്ന് അറിയിച്ച്‌ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും, അയാളെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. വിനോദിനിയെ അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെയും പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button