ഡോളര്‍ കടത്ത് കേസില്‍ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കേന്ദ്രാനുമതി തേടി.

തിരുവനന്തപുരം / കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഡോളര്‍ കടത്ത് നടത്തിയ കേസില്‍ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കേന്ദ്രാനു മതി തേടി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കസ്റ്റംസ് ഇതിനായി കത്തയച്ചു. യുഎഇ കോണ്‍സുല്‍ ജനറലിനെ ചോദ്യം ചെയ്യാനുള്ള അനുമതിയും കസ്റ്റംസ്ആ വശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ മന്ത്രാലയ ത്തിന്റെ അനുമതിയോടെ മാത്രമേ കസ്റ്റംസിന് കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ കഴിയൂ. ലോക്ക് ഡൗണ്‍ സമയത്ത് രാജ്യം വിട്ട ആറ് വിദേശ പൗരന്മാരുടെ വിവരം കസ്റ്റംസ് ശേഖരി ച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും പോയ ഇവരുടെ യാത്ര വിവരങ്ങള്‍ പരിശോധിച്ചുവരുകയാണ്.
ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കുന്ന. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതിനും ഉന്നതരെ കുറിച്ച് തെളിവ് ലഭിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. സ്വപ്ന അടക്കമുള്ള പ്രതികള്‍ക്ക് കൈക്കൂലിയായ നാലര കോടി ഡോളര്‍ നല്കിയ വിവരം സന്തോഷ് ഈപ്പന് കസ്റ്റംസിനു മൊഴി നൽകിയിരുന്നതാണ്. മറ്റു ചില ഉന്നതർക്ക് കേസുമായുള്ള ബന്ധത്തി ന്റെ അടിസ്ഥാനത്തിൽ ഉന്നതരെ കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കുകയാണ്.