NationalNewsTechUncategorized

വാട്സ്ആപ്പിന് ബദലായി കേന്ദ്രത്തിന്റെ സ്വദേശി ആപ്പ്: ‘സന്ദേശ്’ സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിച്ചു തുടങ്ങി

ന്യൂ ഡെൽഹി: വാട്ട്സ്ആപ്പിന് ബദലായി കേന്ദ്രസർക്കാരിൻറെ ‘സന്ദേശ്’ ആപ്പ്, സർക്കാർ ഉദ്യോഗസ്ഥർ ഈ സ്വദേശി ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായും റിപ്പോർട്ട്. വാട്സ്ആപ്പ് ചാറ്റിന് സമാനമായ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതികൾ കഴിഞ്ഞ വർഷം സർക്കാർ സ്ഥിരീകരിച്ചിരുന്നു. ആ ആപ്ലിക്കേഷൻ തയ്യാറാക്കിയതായും തുടക്കത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ആപ്പ് ഉപയോഗിക്കാൻ തുടങ്ങിയതായുമാണ് വിവരം.

ചില മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ മെസേജുകൾ അയയ്ക്കുന്നതിനായി ജിംസ് (Government Instant Messaging സിസ്റ്റം- GIMS) എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം, സർക്കാർ നിർമ്മിച്ച ചാറ്റിംഗ് ആപ്പിന് ജിംസ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന തരത്തിൽ gims.gov.in എന്ന പേജും നിലവിലുണ്ട്. സൈൻ-ഇൻ, എൽഡിഎപി, സാൻഡെസ് ഒടിപി, സാൻഡെസ് വെബ് എന്നിവയുൾപ്പെടെ ലോഗിൻ ചെയ്യുന്നതിനുള്ള ചില വഴികളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഓപ്ഷനുകളിൽ ടാപ്പുചെയ്യുമ്പോൾ, “അംഗീകൃത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ഈ പ്രാമാണീകരണ രീതി ബാധകമാണ്” എന്ന തരത്തിലുള്ള സന്ദേശം പേജിൽ തെളിഞ്ഞു വരും.

സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് വാട്ട്സ്ആപ്പിന് ഇത്തരത്തിൽ ഒരു ബദൽ ഉണ്ടാക്കാനുള്ള നീക്കം. സന്ദേശിൻറെ ഉപയോഗം നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആധുനിക ചാറ്റിംഗ് അപ്ലിക്കേഷനുകൾക്ക് സമാനമായ വോയ്സ്, ഡാറ്റ എന്നിവയും ഇതു വഴി അയയ്ക്കാം. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ എൻഐസിയാണ് സന്ദേശ് ആപ്പ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി കൂടുതൽ ഡാറ്റ പങ്കിടുന്ന പുതിയ സ്വകാര്യതാ നയവുമായി വാട്ട്സ്ആപ്പ് മുന്നോട്ട് കൊണ്ടുപോകുമ്പോൾ സന്ദേശ് ആപ്പിൻറെ ആരംഭം നിർണായകമായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button