സ്‍പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ്.

തിരുവനന്തപുരം/ നിയമസഭാ സ്‍പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാൻ കസ്റ്റംസ് നിർദേശം. ചൊവാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിൽ ഹാജരാകാനാണ് അസി.പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപെട്ടു ചോദ്യം ചെയ്യാനാണ് സ്‍പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയെ വിളിപ്പിച്ചിട്ടുള്ളത്.
അതേസമയം, സ്പീക്കറെ നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എം.ഉമ്മർ എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ അടങ്ങിയ ബാഗ് സ്‌പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നിർണായക മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കു കയാണ്.