CovidLatest NewsNationalNewsUncategorized

കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; നരേന്ദ്ര മോദിയോട് സ്ഥാനമൊഴിഞ്ഞ് നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാൻ ആർഎസ്‌എഎസ്; ചർച്ച തുടങ്ങി

ഡൽഹി: മോദി സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ ആർ എസി എസിനും എതിർപ്പ് തുടങ്ങിയെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് സർക്കാരിനെതിരെ മോഹൻ ഭാഗവത് രംഗത്തു വന്നതെന്നാണ് സൂചന. നരേന്ദ്ര മോദിയോട് സ്ഥാനമൊഴിഞ്ഞ് നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാൻ ആർഎസ്‌എഎസ് കേന്ദ്രങ്ങളിൽ ചർച്ച തുടങ്ങിയതായി സ്ഥിരീകരിക്കാത്ത ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്.

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായി എന്നു തന്നെയാണ് പൊതുവിലയിരുത്തൽ. ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഫലപ്രദമായിരുന്നില്ല. കോവിഡ് ഇടക്കാലത്ത് കുറഞ്ഞു നിന്നപ്പോൾ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി. ഇതോടെ രണ്ടാം തരംഗം വേഗത്തിൽ രാജ്യത്തെ കീഴടക്കി. ഇതിനെ നേരിടുന്നതിൽ സർക്കാർ വീഴ്ച വരുത്തി.

കേന്ദ്രമന്ത്രിസഭയ്ക്ക് ഒരു കാര്യത്തിലും കൃത്യമായി ഇടപെടനായില്ല. കേന്ദ്രത്തിന്റെ വാക്സിൻ പോളിസിയും പരാജയപ്പെട്ടു. ഇതു വരെ ഗണ്യമായ ശതമാനത്തിന് വാക്സിൻ നൽകാൻ പോലും കഴിഞ്ഞില്ല. ഫലമോ രോഗ പ്രതിരോധരംഗമാകെ പാളി.

കേന്ദ്രം അയഞ്ഞതോടെ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനവും താളം തെറ്റി. ഭൂരിഭാഗം സംസ്ഥാന സർക്കാരുകളും ബിജെപി നേതൃത്വത്തിലുള്ളവയായതിനാൽ ആ വീഴ്‌ചകളുടെ ഉത്തരവാദിത്വവും കേന്ദ്രത്തിന്റെ തലയിലായി. ഇതാണ് ആർ എസ് എസിനെയും ചൊടിപ്പിച്ചതെന്നാണ് സൂചന.

മോദി സ്ഥാനമൊഴിഞ്ഞ് നിതിൻ ഗഡ്കരിയെ പകരം ചുമതലയേൽപ്പിക്കണമെന്ന വികാരമാണ് ആർ എസ് എസ് നേതൃത്വത്തിനുള്ളത്. ഗഡ്കരിയുടെ ഭരണമികവു ഇത്തരം സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തണമെന്നും അവർ പറയുന്നുണ്ട്. പക്ഷേ പ്രധാനമന്ത്രിയെ തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തുക എന്നത് അത്ര പെട്ടന്നു നടക്കുന്ന കാര്യമല്ല.

പക്ഷേ നിതിൻ ഗഡ്കരിക്ക് കോവിഡ് പ്രതിരോധം ഏകോപിപ്പിക്കുന്ന മുഖ്യ ചുമതല നൽകാനുള്ള നീക്കം ഉണ്ടായേക്കും. ആർ എസ് എസിൻ്റെ ഇടപെടലോടെ ഈ സുപ്രധാനമായ ചുമതല അദ്ദേഹത്തെ ഏൽപ്പിക്കാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button