രാജ്യത്തിനു നേരെ സൈബർ ആക്രമണം, മോദിയുടെ വിവരങ്ങൾ ചോർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറുകള്‍ക്കുനേരെ സൈബർ ആക്രമണം. ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജൻസിയായ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനു (എന്‍ഐസി) നേർക്കാണ് ആക്രമണം ഉണ്ടായ ഞാട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. എൻഐസിയുടെ കംപ്യൂട്ടറുകളിൽനിന്ന് നിർണായകമായ വിവരങ്ങൾ ചോർത്തിയെന്നാണ് വിവരം. സെപ്റ്റംബർ ആദ്യ വാരമാണ് സംഭവം നടന്നിരിക്കുന്നത്.
ഡൽഹി പൊലീസിലെ സ്പെഷൽ സെൽ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. ബെംഗളൂരുവിലെ ഒരു കമ്പനിയിലേക്കാണ് അന്വേഷണത്തിന്റെ മുന നീളുന്നത്. എൻഐസിയിലെ ജീവനക്കാർക്ക് ലഭിച്ച ഒരു ഇമെയിലിൽനിന്നാണ് ആക്രമണം തുടങ്ങുന്നത്. ഇതിലുണ്ടായിരുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലുള്ള വിവരങ്ങൾ ചോർന്നു. പിന്നീട് കംപ്യൂട്ടർ സംവിധാനത്തെത്തന്നെ ആക്രമണം ബാധിക്കുകയായിരുന്നു.
ഇമെയിലുകൾ വന്നത് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയിൽനിന്നാണെന്നു വ്യക്തമായിരുന്നു. ഇമെയിലിന്റെ ഐപി വിലാസം ബെംഗളൂരു എന്നാണ് കാണിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതേയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങൾ ഇത് സംബന്ധിച്ചു പറയുന്നത്.
പ്രധാനമന്ത്രിയെക്കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വിവരങ്ങളും ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളിൽ സൂക്ഷിച്ചിരുന്നതാണ്. ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു പ്രമുഖ വ്യക്തികളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിറകെയാണ് സൈബർ ആക്രമണ സംഭവം പുറത്തറിയുന്നത്. ആരോപണം അന്വേഷിക്കുന്നതിനായി ദേശീയ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്ററുടെ കീഴിൽ ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പികാണാന് സമിതിയോട് നിർദേശിച്ചിട്ടുള്ളത്.
അതേസമയം, നമ്മൾ ഏതു സമയത്തും ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയരാക്കപ്പെടാമെന്നും ഉത്തരവാദിത്തത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറയുകയുണ്ടായി. ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.അജിത് ഡോവൽ
പറഞ്ഞു.
നിശബ്ദമായാണ് സൈബർ രംഗത്ത് മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവർ സമീപിക്കുകയും വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുക. അതുകൊണ്ടു തന്നെ വിവര മോഷണത്തിനെതിരെ ജാഗ്രതയോടെ ഇരിക്കണം. സൈബർ സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലെടുക്കണമെന്നും അജിത് ഡോവൽ പറഞ്ഞു. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അജിത് ഡോവൽ ഇക്കാര്യം പറഞ്ഞത്.