HealthLatest News

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ രോഗങ്ങളെ സൂക്ഷിക്കുക

നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭക്ഷണം. നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നത്് നല്ല ഗുണമേന്മയുളള ഭക്ഷണങ്ങള്‍ മാത്രമല്ല. യഥാസമയത്തുളള ഭക്ഷണക്രമവും ആരോഗ്യം നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകമാണ്. സമയാസമയം ഭക്ഷണം കഴിക്കുക എന്നുള്ളത് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഏറെ ഗുണകരം. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം പലപ്പോഴും തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് അതുപോലെ ദോഷകരവുമാണ്.

രാത്രി വൈകിയുള്ള ഭക്ഷണം പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. അത്താഴം ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്‍പും അവസാന ലഘുഭക്ഷണം 90 മിനിറ്റ് മുന്‍പും കഴിക്കണം. അപ്പോള്‍ മാത്രമേ ശരിയായി ദഹിക്കാന്‍ കഴിയൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈകി ഭക്ഷണം കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നം പൊണ്ണത്തടിയാണ്.

നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായത്തില്‍, വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇക്കാരണത്താല്‍, അധിക കലോറി ശരീരത്തില്‍ വളരെക്കാലം സൂക്ഷിക്കുന്നു, ഇത് കൊഴുപ്പിന്റെ രൂപത്തില്‍ സൂക്ഷിക്കുന്നു.

രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ അപകടസാധ്യത ഇത് വര്‍ധിപ്പിക്കുന്നു. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണ പ്രകാരം, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന ബിപിയുടെയും പ്രമേഹത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ഗ്ലൂക്കോസ് വര്‍ദ്ധിപ്പിക്കുന്നു. അതുമൂലം രക്തത്തിലെ ഒരു പ്രത്യേക കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഭക്ഷണത്തിന്റെ സമയക്രമം ഒരു പ്രധാന ഘടകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button