CinemaLatest NewsNationalNews
കീഴടക്കി കളയുന്ന അഭിനയത്തോടെ നന്നായി രൂപകല്‍പ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു; ദൃശ്യം 2-വിനെ കുറിച്ച് മോഹന്‍ലാലിനോട് ഭദ്രന്‍

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതില്‍ ഒഴികഴിവുകളില്ല, കീഴടക്കി കളയുന്ന അഭിനയത്തോടെ നന്നായി രൂപകല്‍പ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു, എന്നാണ് ഭദ്രന്‍ കുറിച്ചിരിക്കുന്നത്. കൈകൂപ്പി കൊണ്ടുള്ള ഇമോജി പങ്കുവെച്ചാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈം വഴി റിലീസിനെത്തിയ ദൃശ്യം 2 ഇന്ത്യ മുഴുവന്‍ തരംഗമായി കഴിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു.