അറബിക്കടലിൽ അന്തരീക്ഷച്ചുഴി,കേരളത്തിൽ കനത്ത മഴ ഉണ്ടാവും.

തിരുവനന്തപുരം/ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപം കൊണ്ട സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനിടെ, ബുറെവി ചുഴലികാറ്റ് മന്നാർ ഉൽക്കടലിൽ ന്യുനമർദ്ദമായി ശക്തി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മാന്നാർ കടലിടുക്കിൽ എത്തിയ തീവ്ര ന്യൂനമർദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്ത് നിന്ന് 40 കി.മീ. ദൂരത്തിലും, പാമ്പനിൽ നിന്നും 70 കി.മീ. ദൂരത്തതുമാണ് നിലകൊള്ളുന്നത്.
ഓറഞ്ച് അലർട്ട്.
ഡിസംബർ 5: കൊല്ലം, പത്തനംതിട്ട, ഇടുക്കി,
ഡിസംബർ 6: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം,
യെലോ അലർട്ട് (ശക്തമായ മഴ സാധ്യത),
ഡിസംബർ 5: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,
ഡിസംബർ 6: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്,
ഡിസംബർ 7: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ,