CovidLatest NewsNational
കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ; ധനസഹായം പ്രഖ്യാപിച്ച് റിലയന്‍സ്
മുംബൈ : കോവിഡില്‍ ജീവന്‍ പൊലിഞ്ഞ ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ് കമ്ബനി . ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ ജീവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്ബളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം കൂടി നല്‍കുന്നതാണ് .
റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയും ഇക്കാര്യം അറിയിച്ചിരിക്കുന്നത് .