നിവർ ചുഴലി പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയിൽ തീരം തൊട്ടു.

ചെന്നൈ / നിവർ ചുഴലിക്കാറ്റ് പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയിൽ തീരം തൊട്ടു. ചുഴലി ഭാഗീകമായാണ് ഇതുവരെ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്. അടുത്ത മണിക്കൂറുകളിൽ കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരപ്രദേശങ്ങളിൽ കനത്ത കാറ്റ് വീശി കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെങ്ങും പേമാരി തിമിർക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശ ത്തുനിന്നും മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ എല്ലാം അടച്ചിരിക്കുന്നു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ ചെന്നൈ നഗരം തീർത്തും പ്രളയഭീതിലാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചിച്ചിട്ടു ള്ളത്. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ച്ചു കഴിഞ്ഞു.