കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭാ മൺസൂൺ സമ്മേളനത്തിനിടെ ആർഎസ്‌എസ് ശാഖകളിൽ ആലപിക്കുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന പ്രാർത്ഥനാഗാനം ചൊല്ലിയതിനെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. ഗാനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, ശിവകുമാറിനെതിരെ വിമർശനങ്ങൾ രൂക്ഷമായി.
എന്നാൽ, “ഞാൻ ജന്മനാ ഒരു കോൺഗ്രസുകാരനാണ്. ബിജെപിയുമായി കൈകോർക്കാൻ ഒരിക്കലും ചിന്തിക്കില്ല. ഞാൻ കോൺഗ്രസിനൊപ്പമാണ് എന്നും തുടരും” എന്ന് വ്യക്തമാക്കി ശിവകുമാർ രംഗത്തെത്തി.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്‌എസിന്റെ സംഭാവനകളെ പരാമർശിച്ചതിനെതിരെ കോൺഗ്രസ് വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ശിവകുമാറിന്റെ നടപടി ബിജെപിക്ക് പരിഹാസത്തിനിടയായി. “കോൺഗ്രസിൽ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല. തരൂർ മുതൽ ശിവകുമാർ വരെ എല്ലാവരും ആർഎസ്‌എസിനെ പുകഴ്ത്തുകയാണ്” എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു. ശിവകുമാർ ഒരുകാലത്ത് ആർഎസ്‌എസ് വേഷം ധരിച്ചിരുന്നുവെന്ന പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ പരാമർശത്തിനുള്ള മറുപടിയായിട്ടാണ് താൻ തമാശയായി പ്രാർത്ഥന പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
Tag: D.K. Shivakumar sings RSS prayer song in Karnataka Assembly