Kerala NewsLatest News
വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന്
തിരുവനന്തപുരം; സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങി. അവശ്യസര്‍വിസുകള്‍ക്ക് മാത്രമാണ് ഇന്ന് നാളെയും അനുമതി. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍.) കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.
ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം കൊവിഡ് അവലോകന യോഗം ചേരും. ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അവലോകന യോഗം ചര്‍ച്ച ചെയ്യും