Crimeinternational newsKerala NewsLaw,

ദർഷിതയുടേത് ആസൂത്രിത കൊലപാതകം;വായില്‍ ഡിറ്റനേറ്റർ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി

കണ്ണൂര്‍:കർണാടകയിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയുടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.അതിക്രൂരമായാണ് ആണ്‍സുഹൃത്തായ സിദ്ധരാജു (22) ദർഷിതയെ(22) കൊലപ്പെടുത്തിയത്.ആസൂത്രിത കൊലപാതകമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ദർഷിതയെ കൊലപെടുത്താനുള്ള ഇലക്ട്രിക് ഡിറ്റനേറ്റർ പോലുള്ള വസ്തുക്കൾ ലോഡ്ജിലേക് വരുന്നതിനു മുൻപ് തന്നെ കരുതി വെച്ചിരുന്നു.

ദർഷിതയെ കൊല്ലാനുള്ള കാരണം പ്രതി പോലീസിനോട് വെളിപ്പെടുത്തി . കടം വാങ്ങിയ പണം തിരികെ ചോദിച്ചതും,ഭർത്താവിനൊപ്പം ഗൾഫിലേക് പോകാനുള്ള ദർഷിതയെ തീരുമാനവും, ഇതെല്ലാമാണ് പ്രതിയെ കൊലയ്ക്കു നയിക്കാൻ കാരണമായതെന്നാണ് വിവരം.മുൻ കൂടിത്തന്നെ ഇതെല്ലം പ്ലാൻ ചെയ്തുകൊണ്ടാണ് ദർഷിതയെ സാലിഗ്രാമിലെ ലോഡ്ജിൽ വരുത്തിച്ചത്.ഇന്നലെയാണ് കർണാടകയിലെ സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ ദർഷിതയെ കണ്ടെത്തിയത്. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് രേഖപെടുത്തി .  ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു.

ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പു വരുത്തിയ ശേഷം സിദ്ധരാജു ദർഷിതയുടെ അതിക്രൂരമായി മുഖം ഇടിച്ച് വികൃതമാക്കിഎന്നാണ് പുറത്ത് വന്ന വിവരം.ല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ച പോയപ്പോഴായിരുന്നു മോഷണം. ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം.

കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.മോഷണക്കേസിൽ അന്വേഷണം ആരംഭിച്ച പൊലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദര്‍ഷിതയുടെമേല്‍ സംശയം ഉയർന്നത്. ഇതിനു പിന്നാലെയാണ് ദർഷിത കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്.കേരള പോലീസും ചേർന്നാണ് പ്രതിയെ ചോദ്യം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button